വിവിധ നിറങ്ങളിലുള്ള മാലിന്യ ബാഗ്; പദ്ധതി നടപ്പാക്കാനൊരുങ്ങി ഗവര്‍ണറേറ്റുകള്‍

waste

 

മനാമ: രാജ്യത്ത് വിവിധ നിറങ്ങളിലുള്ള മാലിന്യ ബാഗ് സംവിധാനം നടപ്പാക്കാനുള്ള ശ്രമങ്ങള്‍ വീണ്ടും ആരംഭിച്ച് ഗവര്‍ണറേറ്റുകള്‍. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ചര്‍ച്ച ചെയ്ത ഈ സംരംഭം, ലോജിസ്റ്റിക് പ്രശ്‌നങ്ങളും പൊതുജനത്തിന് അവബോധമില്ലാത്തതിന്റെയും കാരണം മാറ്റിവെച്ചതായിരുന്നു.

തെക്കന്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അബ്ദുല്ല അബ്ദുല്ലത്തീഫിന്റെ നേതൃത്വത്തില്‍, മുഹറഖിലെയും വടക്കന്‍ ഗവര്‍ണറേറ്റിലെയും കൗണ്‍സില്‍ ചെയര്‍മാന്‍മാരുമായും കാപിറ്റല്‍ ട്രസ്റ്റീസ് ബോര്‍ഡുമായും സഹകരിച്ച് ഈ പദ്ധതി നടപ്പാക്കാനുള്ള ശ്രമങ്ങള്‍ വീണ്ടും സജീവമാക്കിയിട്ടുണ്ട്. ജനങ്ങള്‍ മാലിന്യത്തെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെക്കുറിച്ച് മനസ്സിലാക്കാനും, മാലിന്യം വേര്‍തിരിക്കുന്നതിന്റെ ഗുണങ്ങളെ അവര്‍ക്ക് മനസ്സിലാക്കി കൊടുക്കാനുമാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അബ്ദുല്ലത്തീഫ് പറഞ്ഞു.

വീടുകളിലും വാണിജ്യ സ്ഥാപനങ്ങളിലും മാലിന്യം അതിന്റെ ഉറവിടത്തില്‍ തന്നെ തരംതിരിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ സംവിധാനം രൂപകല്‍പന ചെയ്തിരിക്കുന്നത്. നീല ബാഗുകള്‍ പ്ലാസ്റ്റിക്, പേപ്പര്‍ തുടങ്ങിയ പുനരുപയോഗിക്കാവുന്ന വസ്തുക്കള്‍ നിക്ഷേപിക്കാനുള്ളതാണ്. പച്ച ബാഗുകള്‍ ജൈവ മാലിന്യങ്ങള്‍ക്കും ചുവപ്പ് ബാഗുകള്‍ അപകടകരമായ വസ്തുക്കള്‍ക്കുമായി തരംതിരിച്ചിരിക്കുന്നു.

നിലവില്‍ മുനിസിപ്പാലിറ്റി വെന്‍ഡിങ് മെഷീന്‍ വഴി കറുത്ത ബാഗുകളാണ് ജനങ്ങള്‍ക്കായി നല്‍കിക്കൊണ്ടിരുന്നത്. നിറങ്ങളിലുള്ള ബാഗുകളുടെ ചെലവ് എല്ലാവര്‍ക്കും താങ്ങാന്‍ കഴിയുന്ന വിധത്തിലുള്ളതാണോയെന്നും സര്‍ക്കാര്‍ അതിന് സബ്‌സിഡി നല്‍കുമോയെന്നും അറിയിക്കണമെന്ന് കാപിറ്റല്‍ ട്രസ്റ്റീസ് ബോര്‍ഡ് ചെയര്‍മാന്‍ സാലിഹ് തറാദ പറഞ്ഞു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!