സുസ്ഥിര ടൂറിസം; ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി മത്സരം

photography

 

മനാമ: ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി മത്സരങ്ങളുമായി സുസ്ഥിര വികസന മന്ത്രാലയം. ബഹ്റൈനിലെ സുസ്ഥിര ടൂറിസം എന്ന ആശയം സജീവമാക്കുന്നതിനുള്ള കാമ്പയിന്റെ ഭാഗമാണ് ഈ മത്സരം. 15 മുതല്‍ 35 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.

‘ബഹ്റൈനില്‍ സുസ്ഥിര ടൂറിസം യുവത്വത്തിന്റെ കണ്ണുകളിലൂടെ’ എന്ന പേരിലാണ് മത്സരം നടത്തുന്നത്. യൂത്ത് സിറ്റി 2030 ന്റെ ഭാഗമായി ടൂറിസം മന്ത്രാലയം, നിക്കോണ്‍ യൂത്ത് പ്രോഗ്രാം, അഷ്റഫ്സ് എന്നിവരുമായി സഹകരിച്ചാണ് മത്സരം.

എന്‍ട്രികള്‍ https://forms.office.com/r/2GiJ9as0CRv എന്ന വിലാസത്തില്‍ നല്‍കിയിരിക്കുന്ന ഫോം വഴി ആഗസ്റ്റ് മൂന്നിനകം സമര്‍പ്പിക്കണം.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!