മനാമ: ബഹ്‌റൈനിലെ നാഷണല്‍ ചാര്‍ട്ടര്‍ റോഡില്‍ തെറ്റായ ദിശയില്‍ വാഹനമോടിച്ച 60 വയസ്സുകാരന്‍ പിടിയില്‍. മറ്റൊരു കാറിന്റെ ഡാഷ് കാമറയിലാണ് ദൃശ്യം പതിഞ്ഞത്. വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ, അധികം വൈകാതെ തന്നെ വാഹനമോടിച്ചയാളെ തിരിച്ചറിഞ്ഞ് ട്രാഫിക് വകുപ്പ് കസ്റ്റഡിയിലെടുത്തു.
അദ്ദേഹത്തിന് ചില ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും ഇയാളുടെ പ്രവൃത്തിക്ക് അതായിരിക്കാം കാരണമായതെന്നും ട്രാഫിക് വകുപ്പ് വെളിപ്പെടുത്തി.
അതേസമയം, റോഡ് സുരക്ഷക്ക് എപ്പോഴും മുന്‍ഗണന നല്‍കാനും ജീവന്‍ പോലും അപകടത്തിലാക്കുന്ന അപകടകരമായ ഡ്രൈവിങ് രീതികള്‍ ശ്രദ്ധയില്‍പെട്ടാല്‍ എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് ചെയ്യാനും ട്രാഫിക് വകുപ്പ് പൊതുജനങ്ങളെ ഓര്‍മിപ്പിച്ചു.