മനാമ: ബഹ്‌റൈന്‍ വിമാനത്താവളം വഴി രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി. കസ്റ്റംസും ആന്റി നാര്‍ക്കോട്ടിക് വിഭാഗവും ചേര്‍ന്നാണ് 76,000 ദിനാറിലധികം വിലവരുന്ന മയക്കുമരുന്ന് പിടികൂടിയത്. ഏഷ്യന്‍ പൗരന്‍മാരാണ് പിടിയിലായത്.
വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഒരാളില്‍നിന്ന് ആദ്യം 5 കിലോഗ്രാം മയക്കുമരുന്നാണ് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍ 6 കിലോ മയക്കുമരുന്നും സംഘത്തേയും പിടികൂടി. നിയമപരമായ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് മയക്കുമരുന്ന് വേട്ട നടത്തിയതെന്ന് ആന്റി നാര്‍ക്കോട്ടിക് ഡയറക്ടറേറ്റ് അറിയിച്ചു. തുടര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹോട്ട്ലൈന്‍ നമ്പറായ (996), പ്രധാന ഓപ്പറേഷന്‍സ് റൂം നമ്പര്‍ (999) വഴി സുരക്ഷാ അധികാരികളെ അറിയിക്കണമെന്ന് ഡയറക്ടറേറ്റ് അറിയിച്ചു.