മനാമ: വോയ്സ് ഓഫ് ആലപ്പി ഉമ്മല്‍ ഹസ്സം-സിത്ര ഏരിയ കമ്മറ്റി കുടുംബ സംഗമം സംഘടിപ്പിച്ചു. ടുബ്ലിയിലെ ലയാലി വില്ലയില്‍ വച്ച് നടന്ന പരിപാടിയില്‍ അംഗങ്ങളും, കുടുംബാംഗങ്ങളും ഉള്‍പ്പടെ നൂറോളം പേര്‍ പങ്കെടുത്തു. ഗാനസന്ധ്യ, ഗെയ്മുകള്‍, ലൈവ് കിച്ചന്‍ തുടങ്ങിയ വിനോദ പരിപാടികള്‍ കുടുംബസംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.
ഏരിയ സെക്രട്ടറി ശരത് ശശി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഏരിയ പ്രസിഡന്റ് അനിയന്‍ നാണു അധ്യക്ഷനായി. സെന്‍ട്രല്‍ കമ്മറ്റി പ്രതിനിധികളായി വൈസ് പ്രസിഡന്റ് അനൂപ് ശശികുമാര്‍, ജോയിന്‍ സെക്രട്ടറി ജോഷി നെടുവേലില്‍ എന്നിവരും ലേഡീസ് വിങ് ചീഫ് കോര്‍ഡിനേറ്റര്‍ രശ്മി അനൂപും ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
വോയ്സ് ഓഫ് ആലപ്പി ജനറല്‍ സെക്രട്ടറി ധനേഷ് മുരളി, ജോയിന്‍ സെക്രട്ടറി ഗിരീഷ് കുമാര്‍ എന്നിവരും സന്നിഹിതരായിരുന്നു. കോര്‍ഡിനേറ്റര്‍ നിതിന്‍ ഗംഗ, ട്രഷറര്‍ വിപിന്‍ പുരുഷോത്തമന്‍, എക്‌സിക്യൂട്ടീവ് അംഗം ടോജി തോമസ്, മറ്റ് ഏരിയ ഭാരവാഹികള്‍, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ തുടങ്ങിവര്‍ കുടുംബസംഗമത്തിന് നേതൃത്വം നല്‍കി.