മനാമ: ബഹ്‌റൈനില്‍ നിയമവിരുദ്ധ തൊഴിലാളികളെ കണ്ടെത്താനുള്ള കാമ്പെയ്ന്‍ തുടരുന്നു. ജൂലൈ 13 നും 19 നും ഇടയില്‍ നടത്തിയ 1,132 പരിശോധനാ കാമ്പെയ്നുകളില്‍ 12 അനധികൃത തൊഴിലാളികളെ കസ്റ്റഡിയിലെടുക്കുകയും 89 പേരെ നാടുകടത്തുകയും ചെയ്തതായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍എംആര്‍എ) അറിയിച്ചു.
എല്ലാ ഗവര്‍ണറേറ്റുകളിലുമായി 1,117 പരിശോധന സന്ദര്‍ശനങ്ങളും വിവിധ മന്ത്രാലയങ്ങളുടെ ഏകോപനത്തോടെ 15 സംയുക്ത കാമ്പെയ്നുകള്‍ നടത്തിയതായും എല്‍എംആര്‍എ അറിയിച്ചു. ബഹ്റൈനിന്റെ സാമ്പത്തിക, സാമൂഹിക സുരക്ഷ സംരക്ഷിക്കുന്നതിനൊപ്പം തൊഴില്‍ വിപണി സ്ഥിരതയും മത്സരശേഷിയും നിലനിര്‍ത്തുന്നതിനുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം കാമ്പെയ്നുകള്‍ എന്ന് എല്‍എംആര്‍എ ഓര്‍മപ്പെടുത്തി.