മനാമ: ബ്ലഡ് ഡോണേഴ്‌സ് കേരള (ബിഡികെ) സ്ഥാപകനും, സംസ്ഥാന പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്‌കരന്റെ നിര്യാണത്തില്‍ ബിഡികെ ബഹ്റൈന്‍ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ബഹ്റൈന്‍ കേരളീയ സമാജം ബാബുരാജ് ഹാളില്‍ അനുശോചനയോഗം സംഘടിപ്പിച്ചു. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ രക്തദാന സന്നദ്ധ മേഖലയില്‍ അദ്ദേഹം സൃഷ്ടിച്ചത് വിപ്ലവകരമായ മുന്നേറ്റം ആയിരുന്നു. ലക്ഷക്കണക്കിന് രോഗികള്‍ക്ക് ആശ്വാസം പകര്‍ന്ന് കൊടുക്കാന്‍ ബിഡികെക്ക് സാധിക്കുന്നുണ്ട്.
ബഹ്റൈന്‍ കേരളീയ സമാജം ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍, ബിഡികെ ബഹ്റൈന്‍ രക്ഷാധികാരി ഡോ. പിവി ചെറിയാന്‍, ചെയര്‍മാന്‍ കെടി സലിം, പ്രസിഡന്റ് റോജി ജോണ്‍, ജനറല്‍ സെക്രട്ടറി ജിബിന്‍ ജോയി, ട്രെഷറര്‍ സാബു അഗസ്റ്റിന്‍, ബിഎംസി ചെയര്‍മാന്‍ ഫ്രാന്‍സിസ് കൈതാരത്ത്, ബിനു കുന്നന്താനം (ഒഐസിസി), ജവാദ് പാഷ (ഐസിആര്‍എഫ്) മോഹിനി തോമസ് (ബികെഎസ് വനിതാ വിംഗ്), പ്രവീണ്‍ (വോയിസ് ഓഫ് ബഹ്റൈന്‍), കോയിവിള മുഹമ്മദ് കുഞ്ഞു (കൊല്ലം പ്രവാസി അസോസിയേഷന്‍), മിനി റോയി (വേള്‍ഡ് മലയാളി ഫെഡറേഷന്‍), ഇടത്തോടി ഭാസ്‌കരന്‍, റഷീദ് മാഹി, സുബീഷ് നട്ടൂര്‍, മണികുട്ടന്‍ കൂടാതെ മറ്റ് വിവിധ സംഘടനാ പ്രവര്‍ത്തകരും അനുശോചനം അറിയിച്ചു സംസാരിച്ചു.
ബിഡികെ ബഹ്റൈന്‍ ചാപ്റ്ററിന്റെ ഭാരവാഹികള്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, പ്രവര്‍ത്തകര്‍ എന്നിവരും അനുശോചന യോഗത്തില്‍ പങ്കെടുത്തു.