മനാമ: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ തന്റെ അക്കൗണ്ട് ഉപയോഗിച്ച് നിരവധി കുട്ടികളെ ചൂഷണം ചെയ്യുകയും വീഡിയോ എടുക്കുകയും ചെയ്ത 41 കാരന്‍ അറസ്റ്റില്‍. മാതാപിതാക്കളില്‍ നിന്ന് പരാതി ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത് എന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷന്‍, ഇക്കണോമിക് ആന്‍ഡ് ഇലക്ട്രോണിക് സെക്യൂരിറ്റിയിലെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഇന്‍ സൈബര്‍സ്പേസ് യൂണിറ്റ് അറിയിച്ചു.
മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളെ നിരന്തരം നിരീക്ഷിക്കേണ്ടതിന്റെയും സോഷ്യല്‍ മീഡിയയും മറ്റ് വിവിധ ഡിജിറ്റല്‍ ആപ്ലിക്കേഷനുകളും ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിച്ച് അവബോധം വളര്‍ത്തേണ്ടതിന്റെയും പ്രാധാന്യം യൂണിറ്റ് ഓര്‍മിപ്പിച്ചു.