പുതിയ അധ്യയന വര്‍ഷം; പൊതുവിദ്യാലയങ്ങളിലെ വികസന പദ്ധതികള്‍ പ്രഖ്യാപിച്ചു

school

മനാമ: 2025-2026 അധ്യയന വര്‍ഷത്തില്‍ രാജ്യത്തെ പൊതുവിദ്യാലയങ്ങളില്‍ നടപ്പാക്കാന്‍ പോകുന്ന വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമുഅ. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നല്‍കുന്ന വിദ്യാഭ്യാസ സേവനങ്ങളില്‍ ഗുണപരമായ പുരോഗതി വരും അധ്യയനവര്‍ഷത്തില്‍ ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഓട്ടിസം, ബുദ്ധിപരമായ വെല്ലുവിളികള്‍ തുടങ്ങിയവ നേരിടുന്ന വിദ്യാര്‍ഥികള്‍ക്കായി രാജ്യത്തുടനീളം 23 ക്ലാസ് മുറികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസ സേവനങ്ങള്‍ നല്‍കുന്നതിനുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധതയും മന്ത്രി സൂചിപ്പിച്ചു. കൂടാതെ, ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്കായി ഒരുക്കിവെച്ചിട്ടുള്ള സ്‌കൂള്‍ ബസുകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്.

പുതുതായി വികസിപ്പിച്ച പ്രദേശങ്ങള്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ പുതിയ സ്‌കൂള്‍ ഗതാഗത റൂട്ടുകളും ആരംഭിച്ചു. ഇതോടെ സ്‌കൂള്‍ ഗതാഗതം ഉപയോഗപ്പെടുത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണം 50,000ത്തിലധികമായി ഉയരും. വിദ്യാലയങ്ങളില്‍ ഏകദേശം 6,000 പുതിയ എയര്‍ കണ്ടീഷനിങ് യൂനിറ്റുകള്‍ സ്ഥാപിക്കും. കഴിഞ്ഞ അധ്യയനവര്‍ഷത്തില്‍ 5,000 യൂനിറ്റുകള്‍ സ്ഥാപിച്ചിരുന്നു.അധ്യയന വര്‍ഷം ആരംഭിക്കുന്നതിനുമുമ്പ് എല്ലാ കൂളിങ് സിസ്റ്റങ്ങളുടെയും കാര്യക്ഷമതയും പ്രവര്‍ത്തനക്ഷമതയും ഉറപ്പാക്കാന്‍ പ്രത്യേക ടീമുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ശുചീകരണ ജീവനക്കാരുടെ എണ്ണത്തിലും ഗണ്യമായ വര്‍ധനയുണ്ടാകും. മുമ്പ് രണ്ടോ നാലോ ജീവനക്കാര്‍ ഉണ്ടായിരുന്നിടത്ത് ഇനി ഓരോ സ്‌കൂളിലും നാല് മുതല്‍ ഒമ്പത് വരെ ജീവനക്കാര്‍ ഉണ്ടാകും. എല്ലാ സ്‌കൂളുകളിലും സമഗ്രമായ അറ്റകുറ്റപ്പണികളും പ്രതിരോധ പ്രവര്‍ത്തനങ്ങളും നടന്നുവരികയാണെന്നും മന്ത്രി അറിയിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!