‘അലിഫ്’ വെക്കേഷന്‍ ക്യാമ്പ് സമാപിച്ചു

New Project (33)

മനാമ: സമസ്ത ബഹ്‌റൈന്‍ ഹിദ്ദ്-അറാദ് ഏരിയാ കമ്മിറ്റി അന്‍വാറുല്‍ ഇസ്ലാം മദ്‌റസയില്‍ നടത്തിയ അലിഫ് വെക്കേഷന്‍ ക്യാമ്പ് സമാപിച്ചു. പതിനൊന്ന് ദിവസങ്ങളിലായി നടന്ന ക്യാമ്പില്‍ ഖുര്‍ആന്‍ പാരായണ പഠനം, ലൈഫ് സ്‌കില്‍, സ്റ്റുഡന്റ്‌സ് പാര്‍ലമെന്റ്, നിസ്‌കാരം- വുളൂഅ് പ്രാക്ടിക്കല്‍ പഠനം എന്നിവ ആവേശകരമായി നടന്നു. ക്യാമ്പിന്റെ ഭാഗമായി പഠനയാത്രയും സംഘടിപ്പിക്കുന്നുണ്ട്.

വിവിധ സെഷനുകള്‍ക്ക് സമസ്ത ബഹ്‌റൈന്‍ റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് യാസിര്‍ ജിഫ്രി തങ്ങള്‍, ഏരിയാ കോഡിനേറ്റര്‍ റബീഅ് ഫൈസി അമ്പലക്കടവ്, ശബീറലി കക്കോവ്, ഉമര്‍ മുസ്ലിയാര്‍ വയനാട്, ഇസ്സുദ്ദീന്‍ പാലത്തിങ്ങല്‍, അനസ് ഹസനി എന്നിവര്‍ നേതൃത്വം നല്‍കി.

സമാപന ചടങ്ങില്‍ ക്യാമ്പംഗങ്ങള്‍ക്ക് ഗിഫ്റ്റുകള്‍ കൈമാറി. റബീഅ് ഫൈസി അമ്പലക്കടവ്, ഉമര്‍ മുസ്ലിയാര്‍ വയനാട്, അനസ് ഹസനി, ഇസ്സുദ്ദീന്‍ പാലത്തിങ്ങല്‍, സിറാജുദ്ദീന്‍ ഓര്‍ക്കാട്ടേരി സംസാരിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!