മനാമ: മാതാ അമൃതാനന്ദമയി സേവാ സമിതിയുടെ നേതൃത്വത്തില്‍ ബഹ്‌റൈനില്‍ കര്‍ക്കടക വാവ് ബലിതര്‍പ്പണ ചടങ്ങുകള്‍ നടത്തി. ജൂലൈ 24ന് പുലര്‍ച്ചെ 4 മണിക്ക് ബിഎംസി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങുകളില്‍ മുന്നൂറോളം പേര്‍ പങ്കെടുത്തു. കര്‍മ്മങ്ങള്‍ക്ക് മൂത്തെടത്ത് കേശവന്‍ നമ്പൂതിരി നേതൃത്വം നല്‍കി.
പതിനൊന്നാമത് വര്‍ഷമാണ് മാതാ അമൃതാനന്ദമയി സേവാസമിതിയുടെ നേതൃത്വത്തില്‍ ബഹ്റൈനില്‍ പിതൃതര്‍പ്പണ ചടങ്ങ് നടത്തുന്നത്. സംഘടനയുടെ ബഹ്റൈന്‍ കോര്‍ഡിനേറ്റര്‍ സുധീര്‍ തിരുനിലത്തിന്റെ നേതൃത്വത്തില്‍ ജനറല്‍ സെക്രട്ടറി സതീഷ് കുമാര്‍, രക്ഷാധികാരി കൃഷ്ണകുമാര്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഡോ. മനോജ് കുമാര്‍, അനീഷ് ചന്ദ്രന്‍, സന്തോഷ് മേനോന്‍, മനോജ് യു.കെ വിനയന്‍, സന്തോഷ്, ഷാജി, പുഷ്പ, ഹരിമോഹന്‍, സുരേഷ് കോട്ടൂര്‍ എന്നിവരുടെ സഹകരണത്തോടെ ചടങ്ങ് വിജയകരമായി.