മനാമ: പത്തേമാരി പ്രവാസി മലയാളി അസോസിയേഷന്‍ ബഹ്റൈന്‍ ചാപ്റ്ററിന് പുതിയ ഭരണസമിതി നിലവില്‍വന്നു. പ്രവാസി ക്ഷേമം ലക്ഷ്യമിട്ടുള്ള വിവിധ സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ച അസോസിയേഷന്‍, പുതിയ നേതൃത്വത്തിന്റെ കീഴില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ ഒരുങ്ങുന്നു. പത്തേമാരി സ്റ്റേറ്റ് കമ്മറ്റി സെക്രട്ടറി സനോജ് ഭാസ്‌കര്‍ കോര്‍ കമ്മറ്റി വൈസ് പ്രസിഡന്റ് മുഹമ്മദ് ഈറയ്ക്കല്‍ എന്നിവരുടെ നേതൃത്വത്തിലാണ് 2025-27 ലേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തത്.
രക്ഷധികാരികള്‍-മുഹമ്മദ് ഇറക്കല്‍, സനോജ് ഭാസ്‌കര്‍. പ്രസിഡന്റ്- അനീഷ് ആലപ്പുഴ. സെക്രട്ടറി- അജ്മല്‍ ഇസ്മായില്‍. ട്രഷറര്‍- വിപിന്‍ കുമാര്‍. വൈസ് പ്രസിഡന്റ്- ഷാജി സെബാസ്റ്റ്യന്‍, അനിത. ജോയിന്റ് സെക്രട്ടറി- രാജേഷ് മാവേലിക്കര, ശ്യാമള ഉദയന്‍. അസിസ്റ്റന്റ് ട്രഷറര്‍- ലൗലി ഷാജി. ചാരിറ്റി വിംഗ് കോര്‍ഡിനേറ്റര്‍- ഷിഹാബുദീന്‍, നൗഷാദ് കണ്ണൂര്‍. മീഡിയ കോര്‍ഡിനേറ്റര്‍- സുജേഷ് എണ്ണയ്ക്കാട്. എന്റര്‍ടൈന്‍മെന്റ് കോര്‍ഡിനേറ്റര്‍- ഷാജി സെബാസ്റ്റ്യന്‍, ലിബീഷ്. സ്‌പോര്‍ട്‌സ് വിംഗ് കോര്‍ഡിനേറ്റര്‍- വിപിന്‍ കുമാര്‍.
എക്‌സിക്യൂട്ടീവ് അംഗങ്ങളായി അഷ്റഫ് കൊറ്റാടത്ത്, മുസ്തഫ, ആശ മുരളീധരന്‍, സുനില്‍ എസ്, അനില്‍ അയിലം, ജോബി, പ്രകാശ് എന്നിവരേയും തിരഞ്ഞെടുത്തു. സാമൂഹിക സേവനവും, പ്രവാസി അവകാശ സംരക്ഷണവും മുന്‍നിര്‍ത്തിയുള്ള പരിപാടികള്‍ പ്രഖ്യാപിക്കുമെന്ന് സെക്രട്ടറി അജ്മല്‍ ഇസ്മയില്‍ പറഞ്ഞു.
പത്തേമാരി പ്രവാസികളുടെ അതിജീവന കഥകളെ പ്രതിനിധീകരിക്കുന്നതായും, പുതിയ തലമുറയെ സജീവമായി സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ആകര്‍ഷിക്കുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്നും പ്രസിഡന്റ് അനീഷ് ആലപ്പുഴ പറഞ്ഞു. അസോസിയേഷന്‍ വരും മാസങ്ങളില്‍ വെല്‍ഫെയര്‍ ക്യാമ്പുകളും കലാസാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.