മനാമ: ഷെയ്ഖ് ഹമദ് പാലത്തിന്റെ മുകളില്‍ നിന്ന് കടലിലേക്ക് ചാടിയ 35 വയസ്സുകാരന്റെ മൃതദേഹം കണ്ടെടുത്തു. മരിച്ചയാള്‍ ഏഷ്യന്‍ പൗരനാണെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. പോലീസ് ഏവിയേഷനുമായി സഹകരിച്ച് കോസ്റ്റ് ഗാര്‍ഡാന് മൃതദേഹം കണ്ടെടുത്തത്.
മെയിന്‍ ഓപറേഷന്‍സ് റൂമിലാണ് ആദ്യം സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ഉടനെ യുവാവിനെ രക്ഷപ്പെടുത്താന്‍ തിരച്ചില്‍ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. കേസ് ബ്ലിക് പ്രോസിക്യൂഷന് കൈമാറി. നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.