മനാമ: രാജ്യത്ത് പൂളുകളിലും ബീച്ചുകളിലും എല്ലാ സമയത്തും സര്‍ട്ടിഫൈഡ് ലൈഫ് ഗാര്‍ഡുകളുടെ സേവനം ലഭ്യമാക്കണമെന്ന് നിര്‍ദേശം. ഹോട്ടലുകള്‍ ഉള്‍പ്പെടെ പൂളുകളുള്ള എല്ലായിടങ്ങളിലും ലൈഫ് ഗാര്‍ഡുകള്‍ നിര്‍ബന്ധമാണെന്ന് ബഹ്റൈന്‍ ടൂറിസം ആന്‍ഡ് എക്‌സിബിഷന്‍സ് അതോറിറ്റി (ബിടിഇഎ)യുടെ പുതുക്കിയ സുരക്ഷാ ചട്ടങ്ങളില്‍ പറയുന്നു.
ഈ മാസം ആദ്യം അത്തരം സ്ഥാപനങ്ങള്‍ പുതിയ ചട്ടങ്ങള്‍ പൂര്‍ണ്ണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അതോറിറ്റി ഒരു സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. സര്‍ക്കുലര്‍ പ്രകാരം അടുത്ത മൂന്ന് മാസത്തിനുള്ളില്‍ എല്ലാ ലൈഫ് ഗാര്‍ഡുകളും റോയല്‍ ലൈഫ് സേവിംഗ് ബഹ്റൈന്‍ (ആര്‍എല്‍എസ്ബി) സാക്ഷ്യപ്പെടുത്തിയിരിക്കണം.
അതിഥികളുടെയും വിനോദസഞ്ചാരികളുടെയും സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും സുരക്ഷിതമായ താമസ അന്തരീക്ഷം ഉറപ്പാക്കുന്നതിനുമാണ് ഈ നടപടി. എല്ലാ സ്ഥാപനങ്ങളും സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണം എന്ന് സര്‍ക്കുലറില്‍ പറയുന്നു.