മനാമ: ആലപ്പുഴ ജില്ലക്കാരുടെ ബഹ്റൈനിലെ കൂട്ടായ്മയായ വോയ്സ് ഓഫ് ആലപ്പി മെമ്പേഴ്സ് നൈറ്റ് സംഘടിപ്പിച്ചു. അംഗങ്ങള്‍ തമ്മിലുള്ള സൗഹൃദം ദൃഢമാക്കുന്നതിനും, ജോലിയിടങ്ങളിലെ മാനസിക പിരിമുറുക്കങ്ങള്‍ ലഘൂകരിക്കുന്നതിനുമായാണ് പരിപാടി സംഘടിപ്പിച്ചത്. വിവിധ കലാ പരിപാടികള്‍, ഗെയിമുകള്‍, ലൈവ് കുക്കിംഗ് തുടങ്ങി വൈവിധ്യങ്ങളായ പരിപാടികള്‍ മെമ്പേഴ്സ് നെറ്റിന്റെ ഭാഗമായി നടന്നു.
ടുബ്ലിയിലെ ലയാലി വില്ല പൂളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നൂറിലധികം അംഗങ്ങളും അവരുടെ കുടുംബാഗങ്ങളും പങ്കെടുത്തു. പത്താം ക്ലാസ്സിലും പ്ലസ് ടുവിലും ഉന്നതവിജയം കരസ്ഥമാക്കിയ വോയ്സ് ഓഫ് ആലപ്പി അംഗങ്ങളുടെ മക്കള്‍ക്ക് പരിപാടിയില്‍ വച്ച് അവാര്‍ഡുകള്‍ വിതരണം ചെയ്തു. വോയ്സ് ഓഫ് ആലപ്പി നടത്തിയ ബിരിയാണി ചലഞ്ചില്‍ വിജയികളായവര്‍ക്കും പരിപാടിയില്‍ വച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
റിഫാ ഏരിയ കമ്മറ്റി (ഏരിയാതല വിജയി), കെകെ ബിജു (വ്യക്തിഗത വിജയി), സനില്‍ വള്ളികുന്നം (വ്യക്തഗത രണ്ടാം സ്ഥാനം) എന്നിവരാണ് വിജയികള്‍. ഔഗ്യോഗിക പരിപാടിക്ക് വോയ്സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിന്‍ സലിം അധ്യക്ഷനായി. ഇത്തരം കുടുംബസംഗമങ്ങള്‍ നടത്തുന്നതിന്റെ ഉദ്ദേശലക്ഷ്യങ്ങളും, നേട്ടങ്ങളും ജനറല്‍ സെക്രട്ടറി ധനേഷ് മുരളി സ്വാഗത പ്രസംഗത്തില്‍ വിവരിച്ചു. ട്രെഷറര്‍ ബോണി മുളപ്പാംപള്ളി എല്ലാവര്‍ക്കും നന്ദി പറഞ്ഞു.
വോയ്സ് ഓഫ് ആലപ്പി കലാകാരന്മാരുടെ കൂട്ടായ്മയായ അരങ്ങ് ആലപ്പിയിലെ സജീവ അംഗവും, ബഹ്റൈനിലെ പ്രശസ്ത സംഗീത അധ്യാപകനുമായ രാജാറാം വാദ്യോപകരണങ്ങളുടെ സഹായത്തോടെ നയിച്ച സംഗീത നിശയും പരിപാടിയില്‍ അവതരിപ്പിച്ചു. മെമ്പേഴ്സ് നെറ്റിന്റെ കോര്‍ഡിനേഷന്‍ നിതിന്‍ ചെറിയാന്‍, ഗോകുല്‍ കൃഷ്ണന്‍ എന്നിവര്‍ നടത്തി.
കെകെ ബിജു, സനില്‍ വള്ളികുന്നം, സന്ദീപ് സാരംഗ്, സേതു ബാലന്‍, അജിത് കുമാര്‍, രതീഷ്, സന്തോഷ്, ജഗദീഷ് ശിവന്‍, ബിനു, അനന്ദു, ബെന്നി തുടങ്ങി നിരവധിപേര്‍ പ്രോഗ്രാമിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു.