ബഹ്‌റൈനിൽ AI ഉപയോഗത്തിനായുള്ള ദേശീയ നയം പുറത്തിറക്കി

ai

മനാമ: നിര്‍മിതബുദ്ധി (എഐ)യുടെ കാര്യക്ഷമമായ ഉപയോഗത്തിന് ദേശീയ നയം പുറത്തിറക്കി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഇ-ഗവണ്‍മെന്റ് അതോറിറ്റി (ഐജിഎ). ഉത്തരവാദിത്തമുള്ളതും ധാര്‍മികവുമായ ഉപയോഗത്തിനുള്ള നയങ്ങള്‍ ഐജിഎ ഔദ്യോഗിക വെബ്‌സൈറ്റായ www.iga.gov.bh ല്‍ പ്രസിദ്ധീകരിച്ചു. കൂടാതെ എഐയുടെ നൈതിക ഉപയോഗത്തെക്കുറിച്ചുള്ള ജിസിസി മാര്‍ഗരേഖ അംഗീകരിച്ചതായും പ്രഖ്യാപിച്ചു.

ആഭ്യന്തര മന്ത്രിയും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്‌നോളജി മന്ത്രിതലസമിതി ചെയര്‍മാനുമായ ജനറല്‍ ശൈഖ് റാശിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫയുടെ നിര്‍ദേശങ്ങള്‍ക്കനുസൃതമായാണ് സമഗ്രമായ ഒരു ചട്ടക്കൂട് പ്രഖ്യാപിച്ചത്. ബഹ്‌റൈന്‍ സാമ്പത്തികദര്‍ശനം 2030, സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ എന്നിവക്കനുസൃതമായി സാമ്പത്തികവും സാമൂഹികവുമായ വളര്‍ച്ചയെ പിന്തുണക്കാനും സര്‍ക്കാറിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാനും എഐയുടെ സുരക്ഷിതവും ധാര്‍മികവുമായ പ്രയോഗം ഉറപ്പാക്കാനുമാണ് നയം ലക്ഷ്യമിടുന്നതെന്ന് ഐജിഎ ചീഫ് എക്സിക്യൂട്ടിവ് മുഹമ്മദ് അലി അല്‍ ഖ്വയ് പറഞ്ഞു.

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ എ.ഐ സാങ്കേതികവിദ്യകള്‍ പ്രഫഷനലായും ധാര്‍മികമായും ഉപയോഗിക്കാന്‍ ഉദ്യോഗസ്ഥരെ പഠിപ്പിക്കേണ്ടതിന്റെയും പ്രാപ്തരാക്കേണ്ടതിന്റെയും പ്രാധാന്യം അല്‍ ഖായിദ് എടുത്തുപറഞ്ഞു.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!