തൃശ്ശൂര്‍: ബഹ്റൈന്‍ മുന്‍ പ്രവാസി നാട്ടില്‍ നിര്യാതനായി. തൃശ്ശൂര്‍ പാങ്ങ് തിരുനെല്ലൂര്‍ കിഴക്കേക്കര സ്വദേശി താമസിക്കുന്ന പോന്നെങ്കടത്ത് കെപി മുഹമ്മദ് എന്ന മോനുട്ടിക്കയാണ് മരണപ്പെട്ടത്. ഖബറടക്കം തിരുനെല്ലൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ വെച്ച് നടന്നു.
ഭാര്യ: ഖദീജ, മക്കള്‍: ഷമീമ, ഷൈജ, ഷാജിദ്, ഷംന. മരുമക്കള്‍: സുബൈര്‍, ആസിഫ്, കബീര്‍, തസ്ലീം. മോനുട്ടിക്ക 1972 ല്‍ ബഹ്‌റൈനില്‍ എത്തുകയും 2012 ല്‍ പ്രവാസം അവസാനിപ്പിക്കുകയും ചെയ്തു. ബഹ്‌റൈനില്‍ വെസ്റ്റ് റഫയില്‍ അന്നത്തെ പ്രശസ്തമായ ജൂബിലി സൂപ്പര്‍ മാര്‍ക്കറ്റ് നടത്തിയിരുന്നു.
ബഹ്‌റൈനില്‍ വലിയ സുഹൃദ് ബന്ധമുണ്ടായിരുന്നു അദ്ദേഹം കോണ്‍ഗ്രസ് അനുഭാവിയായിരുന്നു. പരേതന്റെ വേര്‍പാടില്‍ ബഹ്‌റൈന്‍ മലയാളി ബിസിനസ് ഫോറം അനുശോചനം രേഖപ്പെടുത്തി.