വ്യാജ എന്‍ജീയറിങ് ബിരുദ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് 13 വര്‍ഷം ജോലി ചെയ്തു; പ്രവാസി പിടിയില്‍

fake certificate

മനാമ: വ്യാജ എന്‍ജീയറിങ് ബിരുദ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ബഹ്‌റൈനിലെ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റിയില്‍ ജോലി ചെയ്ത പ്രവാസി പിടിയില്‍. ഏഷ്യന്‍ പൗരനായ യുവാവ് 13 വര്‍ഷമാണ് ഇയാള്‍ വ്യാജ സര്‍ട്ടിഫിക്കറ്റില്‍ ജോലി ചെയ്തത്. കേസില്‍ ഓഗസ്റ്റ് 26ന് ക്രിമിനല്‍ കോടതി വിധി പറയും.

നിലവിലില്ലാത്ത ഒരു അമേരിക്കന്‍ സ്ഥാപനത്തില്‍ നിന്നുള്ള വ്യാജ ബിരുദമാണ് 45 കാരനായ ഇയാള്‍ ഉപയോഗിച്ചത്. 2010 മുതല്‍ 2023 വരെ ഇയാള്‍ അതോറിറ്റിയില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറായി ജോലി ചെയ്തു. ഇക്കാലയളവില്‍ സ്ഥാനക്കയറ്റവും ലഭിച്ചിരുന്നു.

അക്കാദമിക് യോഗ്യതകള്‍ പരിശോധിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രാലയത്തിന് ലഭിച്ച അപേക്ഷയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് തെളിഞ്ഞത്. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ബിരുദം നല്‍കിയെന്ന് പറയപ്പെടുന്ന സര്‍വകലാശാല 2023ലെ യുഎസ് അംഗീകൃത സര്‍വകലാശാലകളുടെ പട്ടികയില്‍ ഇല്ലെന്നും അങ്ങനെയൊരു സ്ഥാപനം നിലവിലില്ലെന്നും കണ്ടെത്തി.

വ്യാജ രേഖ ഉപയോഗിക്കല്‍, അക്കാദമിക് രേഖകളില്‍ കൃത്രിമം, വ്യക്തിഗത നേട്ടത്തിനായി സര്‍ക്കാര്‍ സ്ഥാപനത്തെ കബളിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 1,300 ബഹ്‌റൈന്‍ ദിനാര്‍ ആയിരുന്നു ഇയാള്‍ക്ക് തുടക്കത്തില്‍ ശമ്പളം. 2022 ല്‍ പ്രമോഷന്‍ ലഭിച്ചതോടെ ശമ്പളം 2,208 ദിനാര്‍ ആയി ഉയര്‍ന്നു.

സര്‍ട്ടിഫൈഡ് ട്രൂ കോപ്പി എന്ന സ്റ്റാംപ് പതിപ്പിച്ചാണ് ഇയാള്‍ ജോലിയ്ക്കായി സര്‍ട്ടിഫിക്കറ്റ് നല്‍കിയത് എന്നത് സംശയത്തിന് ഇടനല്‍കിയില്ല. സര്‍ട്ടിഫിക്കറ്റിന് ഔദ്യോഗിക സ്റ്റേറ്റസ് നല്‍കുന്നത് ഈ സ്റ്റാംപ് ആയതിനാലാണ് സംശയിക്കാതെ വര്‍ഷങ്ങളായി കരാര്‍ പുതുക്കിയതെന്ന് അതോറിറ്റി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!