മനാമ: താമസ, തൊഴില്‍ നിയമ ലംഘനം നടത്തിയതിന് പിടിയിലായ 120 പ്രവാസികളെ എല്‍എംആര്‍എ നാടുകടത്തി. ജൂലൈ 20നും 26നുമിടയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 1,396 പരിശോധനകളാണ് എല്‍എംആര്‍എ നടത്തിയത്. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 14 സംയുക്ത കാമ്പയിനുകളും സംഘടിപ്പിച്ചിരുന്നു.
15 പേരെ നിയമ നടപടികള്‍ക്കായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിയമലംഘനങ്ങള്‍ തടയുന്നതിനായി പരിശോധനകള്‍ കര്‍ശനമായി തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ www.Imra.gov.bh വെബ്‌സൈറ്റ് വഴിയോ, തവാസുല്‍ പ്ലാറ്റ്‌ഫോം വഴിയോ, 17506055 എന്ന നമ്പറില്‍ വിളിച്ചോ റിപ്പോര്‍ട്ട് ചെയ്യണമെന്നും എല്‍എംആര്‍എ ആവശ്യപ്പെട്ടു.