മനാമ: ബഹ്‌റൈന്‍ വിമാനത്താവളം വഴി ജൂണില്‍ യാത്ര ചെയ്തവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ്. 780,771 പേരാണ് ജൂണില്‍ മബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം യാത്രക്കായി ഉപയോഗിച്ചത്. ഇതില്‍ 40,263 പേര്‍ രാജ്യത്തുനിന്ന് യാത്ര ചെയ്തവരാണ്. 374,034 പേര്‍ രാജ്യത്ത് എത്തിയവരാണ്. 1,474 കണക്ഷന്‍ യാത്രക്കാരും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.
ജൂണില്‍ മാത്രം 8011 വിമാനങ്ങളാണ് രാജ്യത്ത് ഇറങ്ങുകയും പുറപ്പെടുകയും ചെയ്തത്. 4007 എണ്ണം പുറപ്പെടുകയും 4004 എണ്ണം ഇറങ്ങുകയും ചെയ്തു. കൂടാതെ 40436 വിമാനങ്ങളാണ് ബഹ്‌റൈന്‍ വ്യോമപാത ഉപയോഗിച്ചത്.
ഏറ്റവും കൂടുതല്‍പേര്‍ യാത്ര ചെയ്തത് ഹൈദരാബാദിലേക്കാണ്. ഗതാഗത, ടെലികമ്യൂണിക്കേഷന്‍ അതോറിറ്റിയുടെ കണക്കനുസരിച്ച് 14,133 പേരാണ് ജൂണില്‍ മാത്രം ഹൈദരാബാദിലേക്ക് യാത്ര ചെയ്തത്. ഇത് മുമ്പത്തെക്കാള്‍ 67 ശതമാനം കൂടുതലാണ്. രണ്ടാമതായി ചൈനയിലെ ഷാങ്ഹായ് വിമാനത്താവളത്തിലേക്കാണ് കൂടുതല്‍ പേര്‍ (8,800) യാത്ര ചെയ്തത്.