പ്രവാസി വോട്ട്; രേഖകള്‍ ഇ-മെയിലായി സമര്‍പ്പിക്കുന്നതിന് സംവിധാനം ഒരുക്കണം- പ്രവാസി വെല്‍ഫെയര്‍

expat

മനാമ: രാജ്യത്തിന്റെ സാമൂഹിക സാമ്പത്തിക വികസന മേഖലകളില്‍ സുപ്രധാന പങ്ക് വഹിക്കുന്ന പ്രവാസികളായ ഇന്ത്യന്‍ പൗരന്മാര്‍ക്ക് രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമാകാനുള്ള അവസരം വിനിയോഗിക്കുന്നതിനുള്ള അവകാശത്തെ സംരക്ഷിക്കുന്നതിന് കൂടുതല്‍ സൗകര്യപ്രദമായ മാര്‍ഗനിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പ്രവാസി വെല്‍ഫെയര്‍ കത്ത് നല്‍കി. പ്രവാസി വോട്ട് ചേര്‍ക്കലിനുള്ള രേഖകള്‍ ഇ-മെയിലായി സമര്‍പ്പിക്കുന്നതിന് സംവിധാനം ഒരുക്കണമെന്നും നേരിട്ടോ തപാലിലോ ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ള സമയത്തിനകം എത്തിക്കല്‍ അപ്രായോഗികമാണെന്നും പ്രവാസി വെല്‍ഫെയര്‍ പ്രസിഡന്റ് ബദറുദ്ദീന്‍ പൂവാര്‍ നല്‍കിയ നിവേദനത്തില്‍ അഭ്യര്‍ത്ഥിച്ചു.

പ്രവാസി വോട്ടര്‍മാര്‍മാര്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനായി 4എ ഫോറത്തില്‍ ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് എടുത്ത് അതില്‍ ഒപ്പ് വച്ച് അനുബന്ധ രേഖകള്‍ സഹിതം നോരിട്ടോ തപാലിലോ തെരഞ്ഞെടുപ്പ് രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് എത്തിക്കണമെന്നാണ് ജൂലൈ 28ലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനത്തില്‍ പറയുന്നത്.

എന്നാല്‍ വിദേശത്ത് ഉള്ളവര്‍ക്ക് നേരിട്ട് അപേക്ഷ എത്തിക്കുക എന്നതും ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ള സമയത്തിനകം തപാലില്‍ എത്തിക്കുക എന്നതും അപ്രായോഗികമാണ്. ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമാകാനുള്ള പൗരന്റെ അവകാശത്തെ സംരക്ഷിക്കുന്നതിനായി കൂടുതല്‍ സൗകര്യപ്രദമായ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കാന്‍ തെരഞ്ഞെടൂപ്പ് കമ്മീഷന്‍ തയ്യാറാകണം എന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ജോലി, വിദ്യാഭ്യാസം തുടങ്ങിയ കാരണങ്ങളലോ മറ്റു വിധത്തിലോ വിദൂര സ്ഥലങ്ങളില്‍ താമസിക്കുന്ന സംസ്ഥാനത്തിനകത്തെ വോട്ടര്‍മാര്‍ക്ക് ഹിയറിങ്ങിന് ഇളവ് നല്‍കുകയും അപേക്ഷ ഇ-മെയിലായി നല്‍കുന്നതിന് അവസരം നല്‍കുകയും ചെയ്തതായി കമ്മീഷന്റെ സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. ഇതേ മാതൃകയില്‍ പ്രവാസി വോട്ടര്‍മാര്‍ക്കും അപേക്ഷയുടെ പ്രിന്റ് ഔട്ടില്‍ ഒപ്പ് രേഖപ്പെടുത്തി സ്‌കാന്‍ ചെയ്ത് അനുബന്ധ രേഖകള്‍ സഹിതം ഇ-മെയിലായി സമര്‍പ്പിക്കുന്നതിന് സംവിധാനം ഒരുക്കണം. വിഷയത്തില്‍ സര്‍ക്കാരും പ്രതിപക്ഷ പാര്‍ട്ടികളും ഇടപെടണമെന്നും പ്രവാസി വെല്‍ഫെയര്‍ ആവശ്യപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!