മനാമ: ബഹ്റൈനിലെ 32 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ച മുന്‍ കേന്ദ്ര ശൂറാ അംഗം സികെ നൗഫലിന് ഫ്രണ്ട്‌സ് സോഷ്യല്‍ അസോസിയേഷന്‍ യാത്രയയപ്പ് നല്‍കി.
പയ്യോളി പുറക്കാട്ട് സ്വദേശി ആയ സികെ നൗഫല്‍ 1992 ല്‍ ആണ് ബഹ്റിനില്‍ എത്തിയത്. മനാമ, റിഫ, മുഹറഖ് ഏരിയകളില്‍ വിവിധ നേതൃസ്ഥാനങ്ങള്‍ വഹിച്ചു. ഗള്‍ഫ് മാധ്യമം ബഹ്റൈന്‍ അഡൈ്വസറി കൗണ്‍സിലിന്റെ ആദ്യ കാല സെക്രട്ടറി ആയിരുന്നു. കേന്ദ്ര ശൂറാ അംഗം, കേന്ദ്ര ഫിനാന്‍സ് സെക്രെട്ടറി, മുഹറഖ് ഏരിയ പ്രസിഡന്റ്, ഏരിയ സെക്രട്ടറി, മനാമ ഏരിയ സമിതി അംഗം തുടങ്ങി വിവിധ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റി.
മനാമ, മുഹറഖ്, ഹലാ, കസിനോ, ഉമ്മുല്‍ഹസ്സം യൂണിറ്റുകളില്‍ പ്രസിഡന്റ്, സെക്രട്ടറി ചുമതലകള്‍ വഹിച്ചിട്ടുണ്ട്. നിലവില്‍ മുഹറഖ് ഏരിയ സമിതി അംഗം, ഹിദ്ദ് യൂണിറ്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. ഫ്രണ്ട്‌സ് മുഹറഖ് ഏരിയ ഓഫീസില്‍ നടന്ന യാത്രയയപ്പില്‍ ഏരിയ പ്രസിഡന്റ് അബ്ദുല്‍ റൗഫ് മെമന്റോ നല്‍കി. ജലീല്‍ സ്വാഗതം പറഞ്ഞു. ശാക്കിര്‍ കൊടുവള്ളി ഖുര്‍ആന്‍ പാരായണം നടത്തി. ഹിദ്ദ് യൂണിറ്റിന് വേണ്ടി പ്രസിഡന്റ് ജലീല്‍ ഉപഹാരം നല്‍കി.