മനാമ: കൊല്ലം കൊട്ടാരക്കര സ്വദേശി പ്രദീപ് കാര്‍ത്തികേയന്‍ (47) ബഹ്‌റൈനില്‍ നിര്യാതനായി. കരള്‍ രോഗം ബാധിച്ച് ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ചിച്ച് സല്‍മാനിയ ഹോസ്പിറ്റലില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം.
കഴിഞ്ഞ 20 വര്‍ഷമായി ബഹ്‌റൈന്‍ പ്രവാസിയാണ്. കോവിഡിന് ശേഷം ബിസിനസില്‍ തകര്‍ച്ച നേരിടുകയും പിന്നീട് ജോലി നഷ്ടപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഫ്‌ളക്‌സി വിസയില്‍ രാജ്യത്ത് തുടരുകയായിരുന്നു. മാതാവ്: ലീല. ഭാര്യ: പ്രീത. മക്കള്‍: ഹൃദിക്, ഹൃദ്യ.
മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ സാമൂഹിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടത്തിവരുന്നു.