മനാമ: ഐസിഎഫ് ബഹ്‌റൈന്‍ സംഘടിപ്പിക്കുന്ന ഉംറ പഠന ക്ലാസ്സ് ശനി, ഞായര്‍ ദിവസങ്ങളിലായി രാത്രി 8.30ന് മനാമ ഐസിഎഫ് ഓഡിറ്റോറിയത്തില്‍ നടക്കും. ഐസിഎഫ് ഇന്റര്‍ നാഷനല്‍ ഡപ്യൂട്ടി പ്രസിഡന്റ് അഡ്വ. എംസി അബ്ദുള്‍ കരീം നേതൃത്വം നല്‍കും.
സാധാരണക്കാര്‍ക്ക് സമ്പൂര്‍ണ്ണമായ വിധത്തില്‍ ഉംറ കര്‍മ്മം നിര്‍വഹിക്കുന്നതിന് സഹായകരമാകുന്ന വിധത്തില്‍ വിഷയങ്ങള്‍ ലളിതമായി വിശദീകരിക്കപ്പെടുന്ന ക്ലാസ്സില്‍ ഐസിഎഫ് ഉംറ സര്‍വ്വീസ് വഴിയും അല്ലാതെയും ഉംറക്ക് പോകാനാഗ്രഹിക്കുന്ന എല്ലാവര്‍ക്കും പങ്കെടുക്കാമെന്നും സ്ത്രീകള്‍ക്ക് പ്രത്യേകം സ്ഥല സൗകര്യം ഉണ്ടായിരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.