മനാമ: 2025 ലെ ആദ്യ ആറ് മാസങ്ങളില്‍ ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരുടെ എണ്ണം 4,462,365. ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയമാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. എത്തിയവര്‍, പുറപ്പെട്ടവര്‍, ട്രാന്‍സിറ്റ് യാത്രക്കാര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള കണക്കാണിത്.
മൊത്തം 2,223,641 യാത്രക്കാര്‍ ബഹ്റൈനില്‍ എത്തി. 2,254,924 പേര്‍ രാജ്യത്ത് നിന്നും പുറപ്പെടുകയും 15,800 പേര്‍ ട്രാന്‍സിറ്റ് പോയിന്റായി വിമാനത്താവളം ഉപയോഗിക്കുകയും ചെയ്തു. വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ വിമാനത്താവളം 192,073 ടണ്‍ കാര്‍ഗോയും മെയിലും കൈകാര്യം ചെയ്തു. ഇതില്‍ ഇന്‍ബൗണ്ട്, ഔട്ട്ബൗണ്ട്, ട്രാന്‍സിറ്റിംഗ് ലോഡുകള്‍ ഉള്‍പ്പെടുന്നു.