മനാമ: വോയിസ് ഓഫ് ആലപ്പിയുടെ വടംവലി ടീം അംഗമായ മനു കെ രാജന്റെ വിയോഗത്തില്‍ വോയ്‌സ് ഓഫ് ആലപ്പിയുടെ വടംവലി കൊര്‍ട്ടില്‍ വച്ച് അനുശോചന യോഗം സംഘടിപ്പിച്ചു. നാട്ടിവെച്ചുണ്ടായ വാഹനാപകടത്തിലാണ് മനു രാജന്‍ (35) മരണപ്പെട്ടത്.
വേര്‍പാടില്‍ അനുശോചനം അറിയിച്ചുകൊണ്ട് സ്‌പോഴ്‌സ് കണ്‍വീനര്‍ ഗിരീഷ് ബാബു, ടീം കോച്ച് പ്രസന്നകുമാര്‍, സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ ബോണി മുളപ്പാംപള്ളില്‍, ടീം കോര്‍ഡിനേറ്റേഴ്‌സായ അനന്തു, പ്രശോഭ്, മറ്റ് ടീം അംഗങ്ങള്‍ അനുശോചനം രേഖപ്പെടുത്തി.