ബഹ്‌റൈനില്‍ 15 വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ പുകവലി വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

smoking

മനാമ: ബഹ്‌റൈനില്‍ 15 വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ 18.1 ശതമാനം പേര്‍ പുകവലിക്കുന്നതായി റിപ്പോര്‍ട്ട്. 2025-ലെ ഗവേഷണ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമാക്കി ബഹ്റൈന്‍ ആന്റി-സ്‌മോക്കിംഗ് സൊസൈറ്റി അംഗം ഡോ. ഫാത്തിമ അല്‍മത്റൂക് ആണ് ഈ വിവരം വെളിപ്പെടുത്തിയത്.

ലോക ശ്വാസകോശ അര്‍ബുദ ദിനത്തോട് അനുബന്ധിച്ചാണ് ഡോക്ടര്‍ ഈ കണക്കുകള്‍ പുറത്തുവിട്ടത്. എത്രയും വേഗം പുകവലി ഉപേക്ഷിക്കുന്നത് ശ്വാസകോശ അര്‍ബുദം വരാനുള്ള സാധ്യത കുറയ്ക്കുമെന്നും അവര്‍ ഓര്‍മിപ്പിച്ചു. പുകയിലയില്‍ ഏകദേശം 7,000 രാസവസ്തുക്കളാണ് അടങ്ങിയിട്ടുള്ളത്. ഇതില്‍ 70 ല്‍ അധികവും കാന്‍സറിന് കാരണമാകുന്നവയാണ്.

ഈ രാസവസ്തുക്കള്‍ ശ്വാസകോശത്തിലെയും ശ്വസന വ്യവസ്ഥയിലെയും കോശങ്ങളെ നശിപ്പിക്കുകയും കാലക്രമേണ അര്‍ബുദമായി മാറുകയും ചെയ്യും. ശ്വാസകോശ അര്‍ബുദം ബാധിച്ചവരില്‍ 85 മുതല്‍ 90 ശതമാനം വരെ ആളുകള്‍ക്ക് പുകവലിയുമായി നേരിട്ടോ അല്ലാതെയോ ബന്ധമുണ്ടെന്ന് ഡോ. ഫാത്തിമ വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!