മനാമ: മുന്‍ കാമുകിയെ കൊല്ലാന്‍ ശ്രമിച്ച ആഫ്രിക്കന്‍ പൗരന് 10 വര്‍ഷം തടവ് ശിക്ഷ. ശിക്ഷാകാലാവധി കഴിഞ്ഞാല്‍ യുവാവിനെ നാടുകടത്തും. പ്രണയത്തില്‍ നിന്ന് പിന്മാറിയ യുവതിയെ ചുറ്റിക കൊണ്ട് യുവാവ് ആക്രമിക്കുകയായിരുന്നു.
ബന്ധം സൗഹൃദത്തോടെ പിരിയാന്‍ ആഗ്രഹിച്ച യുവതി ഇക്കാര്യം സംസാരിക്കാനായി യുവാവിനെ തന്റെ ഫ്‌ലാറ്റിലേക്ക് ക്ഷണിച്ചിരുന്നു. യുവതിയെ കൊലപ്പെടുത്താനുള്ള ഉദ്ദേശത്തോടെ തള്ളിയിട്ട് ചുറ്റികകൊണ്ട് ആവര്‍ത്തിച്ച് ആക്രമിക്കുകയായിരുന്നു. പിന്നീട് പ്രതി ഓടി രക്ഷപ്പെട്ടു.
യുവതിയുടെ വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ മാറ്റാന്‍ എത്തിയ സുഹൃത്താണ് പരിക്കേറ്റ യുവതിയെ കണ്ടെത്തുന്നത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ ആദ്യം യുവാവ് കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് സമ്മതിച്ചു.