മനാമ: ഇലക്ട്രിക് ഷീഷ, ഇ-സിഗരറ്റ് എന്നിവ നിരോധിക്കാന്‍ ഒരുങ്ങി ബഹ്റൈന്‍. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ കരട് നിയമം ചര്‍ച്ച ചെയ്യും. ഇ-സിഗരറ്റ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങള്‍ കുട്ടികളിലും കൗമാരക്കാരിലും വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കമെന്ന് എംപി ജലാല്‍ കസം അല്‍ മഹ്ഫൂദ് അറിയിച്ചു.
‘സമൂഹ മാധ്യമങ്ങളില്‍ ഇ-സിഗരറ്റുകള്‍ക്കും ഷീഷകള്‍ക്കും വലിയ പ്രചാരമാണ് ലഭിക്കുന്നത്. ഇത് യുവാക്കള്‍ക്കിടയില്‍ ഇത്തരം ഉല്‍പന്നങ്ങളുടെ സ്വാധീനം വര്‍ധിക്കുന്നതിന് കാരണമായി. പരമ്പരാഗത സിഗരറ്റുകളെ അപേക്ഷിച്ച് ഇ-സിഗരറ്റുകള്‍ ആരോഗ്യത്തിന് സുരക്ഷിതമാണെന്ന തെറ്റിദ്ധാരണയാണ് ഇതിന് കാരണം.
ശ്വാസകോശത്തിന് ഹാനികരമാകുന്ന രാസവസ്തുക്കളാണ് ഇ-ഷീഷയില്‍ ഉള്ളതെന്ന് മെഡിക്കല്‍ പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യ, കാനഡ, സിംഗപ്പൂര്‍ പോലുള്ള രാജ്യങ്ങള്‍ക്ക് ഇ-സിഗരറ്റ് ഉപയോഗം തടയാന്‍ കഴിഞ്ഞത് വലിയ പാഠമാണ്. നിയമനടപടികള്‍ക്ക് പുറമേ ആരോഗ്യ വകുപ്പുകളും സ്‌കൂളുകളും ഇ-സിഗരറ്റ് ഉപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം ശക്തമാക്കണമെന്നും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.