മനാമ: ഹജ്ജ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സെപ്റ്റംബറില്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഔദ്യോഗിക ഹജ്ജ് പ്ലാറ്റ്‌ഫോം വഴി, ഇലക്ട്രോണിക് കീ സിസ്റ്റം ഉപയോഗിച്ചാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. സുപ്രീം കമ്മിറ്റി ഫോര്‍ ഹജ്ജ്, ഉംറ അഫയേഴ്‌സ് നിശ്ചയിച്ച ഷെഡ്യൂള്‍ അനുസരിച്ചാണ് ഇലക്ട്രോണിക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടത്.
ഹജ്ജ് കാമ്പയിനുകള്‍ക്കുള്ള അപേക്ഷകള്‍ കഴിഞ്ഞ വെള്ളിയാഴ്ച അവസാനിച്ചിരുന്നു. തുടര്‍ന്നാണ് പുതിയ രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കുന്നത്. രജിസ്‌ട്രേഷന്‍ പ്രക്രിയ മൂന്ന് ഘട്ടങ്ങളിലായാണ് നടക്കുക. ഇതില്‍ 90 തീര്‍ഥാടകരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള കാമ്പയിനുകള്‍ക്ക് മൂന്നാംഘട്ടത്തിലേക്ക് കടക്കാനാകും. ഈ ഘട്ടത്തിലാണ് അംഗീകൃത കാമ്പയിനുകളില്‍നിന്ന് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാന്‍ തീര്‍ഥാടകര്‍ക്ക് അവസരം ലഭിക്കുക.