മനാമ: കിംഗ് ഫൈസല്‍ ഹൈവേയില്‍ നിന്ന് അല്‍ ഫത്തേഹ് ഹൈവേയിലേക്ക് കാര്‍ മറിഞ്ഞ് ഒരാള്‍ക്ക് ഗുരുതര പരിക്ക്. ഡ്രൈവറായ ഏഷ്യന്‍ പൗരനാണ് പരിക്കേറ്റത്. 35 വയസ്സുകാരനായ ഇദ്ദേഹം ഏത് രാജ്യക്കാരന്‍ ആണെന്ന് വ്യക്തമാക്കിയിട്ടില്ല.
അടിയന്തര സംഘങ്ങളും ട്രാഫിക് പോലീസും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. പരിക്കേറ്റ ഡ്രൈവറെ അടിയന്തര വൈദ്യസഹായത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. അതേസമയം, അപകടത്തില്‍ അന്വേഷണം ആരംഭിച്ചു.