മനാമ: മനുഷ്യക്കടത്തിന് ഇരയായവരെ പിന്തുണയ്ക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി ബഹ്റൈനില്‍ പ്രത്യേക ഓഫീസ് സ്ഥാപിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്ന ഈ ഓഫീസ്, ഇരകള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നു.
കൂടാതെ കുട്ടികള്‍ക്കായി പ്രത്യേക ഇടങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. അന്വേഷണം മുതല്‍ പ്രോസിക്യൂഷന്‍ വരെ ജുഡീഷ്യല്‍ അധികാരികളുമായുള്ള സഹകരണം വര്‍ധിപ്പിക്കുകയാണ് ഓഫീസിന്റെ ലക്ഷ്യം. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഹോട്ട്‌ലൈന്‍ 555, ഓപ്പറേഷന്‍സ് റൂം 999, അല്ലെങ്കില്‍ 555@interior.gov.bh എന്ന ഇമെയില്‍ വിലാസത്തില്‍ റിപ്പോര്‍ട്ട് ചെയ്യാനും പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.