മനാമ: ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ സംയുക്ത കാമ്പയിനുമായി ബഹ്റൈന്‍. വ്യവസായ, വാണിജ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥരുമായി ചേര്‍ന്നാണ് ഈ സംയുക്ത കാമ്പയ്ന്‍ സംഘടിപ്പിച്ചത്.
കാമ്പയിനിന്റെ ഭാഗമായി രാജ്യത്തെ വാണിജ്യ സ്ഥാപനങ്ങളുടെയും റസ്റ്റോറന്റുകളുടെയും ഭക്ഷ്യ സംഭരണ സൗകര്യങ്ങള്‍ കേന്ദ്രീകരിച്ച് വ്യവസായ, വാണിജ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ സമഗ്ര പരിശോധന നടന്നു. ഭക്ഷണത്തിന്റെ ഗുണനിലവാരം, കാലാവധി, സംഭരണം എന്നിവയാണ് പ്രധാനമായും പരിശോധിച്ചത്.