ബഹ്റൈന്‍ സമ്മര്‍ ടോയ് ഫെസ്റ്റ് സമാപിച്ചു

summer toy fest

 

മനാമ: രണ്ടാമത് ബഹ്റൈന്‍ സമ്മര്‍ ടോയ് ഫെസ്റ്റ് സമാപിച്ചു. ഏകദേശം 120,000 പേര്‍ സമ്മര്‍ ടോയ് ഫെസ്റ്റിവല്‍ സന്ദര്‍ശിച്ചതായി ബഹ്റൈന്‍ ടൂറിസം ആന്‍ഡ് എക്‌സിബിഷന്‍സ് അതോറിറ്റി (ബിടിഇഎ) അറിയിച്ചു. ബിയോണ്‍ അല്‍ ദന ആംഫി തിയേറ്റര്‍, ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്റര്‍ (ബിഐഇസി) എന്നിവയുമായി സഹകരിച്ചാണ് ഫെസ്റ്റിവല്‍ നടന്നത്.

ഫെസ്റ്റിവല്‍ എല്ലാവര്‍ക്കും ഒരു അസാധാരണ അനുഭവമായെന്ന് ബിടിഇഎയിലെ റിസോഴ്സസ് ആന്‍ഡ് പ്രോജക്ട്സ് ഡെപ്യൂട്ടി സിഇഒ ഡാന ഒസാമ അല്‍ സാദ് പറഞ്ഞു. ഫെസ്റ്റിവല്‍ രാജ്യത്തിന്റെ ടൂറിസത്തെ വൈവിധ്യവത്കരിക്കാനും വേനല്‍ക്കാലത്ത് ഗള്‍ഫ് കുടുംബങ്ങള്‍ക്ക് പ്രിയപ്പെട്ട സ്ഥലമായി ബഹ്‌റൈനെ മാറ്റാനും സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹിക ഉത്തരവാദിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി ഫെസ്റ്റിവല്‍ നിരവധി ചാരിറ്റി സംഘടനകള്‍ക്കും ദേശീയ സംരംഭങ്ങള്‍ക്കും ആതിഥേയത്വം വഹിച്ചു. റോയല്‍ ഫണ്ട് ഫോര്‍ ഫാളന്‍ സര്‍വീസ്മെന്‍, റോയല്‍ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍, ബഹ്റൈന്‍ അസോസിയേഷന്‍ ഫോര്‍ പാരന്റ്സ് ആന്‍ഡ് ഫ്രണ്ട്സ് ഓഫ് ദി ഡിസേബിള്‍ഡ്, അല്‍ സനാബെല്‍ ഓര്‍ഫന്‍സ് കെയര്‍ സൊസൈറ്റി, ബഹ്റൈന്‍ ഡൗണ്‍ സിന്‍ഡ്രോം സൊസൈറ്റി, ബഹ്റൈന്‍ ഓട്ടിസ്റ്റിക് സൊസൈറ്റി, ബഹ്റൈന്‍ ഡെഫ് സൊസൈറ്റി എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!