മനാമ: തിരക്കേറിയ സമയങ്ങളില്‍ കിംഗ് ഹമദ് ഹൈവേയില്‍ ഹെവി ട്രക്കുകള്‍ക്ക് നിരോധനം. സെപ്റ്റംബര്‍ 1 മുതല്‍ തിരക്കേറിയ സമയങ്ങളില്‍ മൂന്ന് ടണ്ണില്‍ കൂടുതലുള്ള ഹെവി വാഹനങ്ങള്‍ കിംഗ് ഹമദ് ഹൈവേയില്‍ പ്രവേശിപ്പിക്കില്ല.
ഗതാഗതം സുഗമമാക്കുന്നതിനും റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനുമായി രാവിലെ 6.30 മുതല്‍ 8 മണി വരെയും ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ 3 മണി വരെയുമായിരിക്കും നിയന്ത്രണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. അടിയന്തര, ലൈസന്‍സുള്ള പൊതു സേവന വാഹനങ്ങളെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.