മനാമ: കിംഗ് ഫഹദ് കോസ്വേയ്ക്ക് സമീപം കടലില്‍ നിന്ന് 36 വയസ്സുള്ള ഒരാളുടെ മൃതദേഹം കണ്ടെടുത്തു. കോസ്റ്റ് ഗാര്‍ഡും പോലീസ് ഏവിയേഷനും ചേര്‍ന്നാണ് മൃതദേഹം കണ്ടെടുത്തത്. ഡൈവിംഗ് പരിശീലിക്കുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ആവശ്യമായ നിയമ നടപടികള്‍ പുരോഗമിക്കുന്നു.