മനാമ: സോഷ്യല്‍ മീഡിയയില്‍ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത ഒരാള്‍ അറസ്റ്റില്‍. പൊതുമര്യാദ ലംഘിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത വിവരം പ്രോസിക്യൂട്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്. വീഡിയോ താനാണ് പങ്കുവെച്ചതെന്ന് പ്രതി സമ്മതിച്ചു.
സോഷ്യല്‍ മീഡിയ ഫോളോവേഴ്‌സില്‍ നിന്നും പണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വീഡിയോ പോസ്റ്റ് ചെയ്തതെന്ന് ഇയാള്‍ കുറ്റം സമ്മതിക്കവെ പറഞ്ഞു. അന്വേഷണം തുടരുന്നതിനാല്‍ ഇയാള്‍ ഇപ്പോഴും തടങ്കലിലാണ്.
അതേസമയം, ഇത്തരം പെരുമാറ്റം പൊതു ക്രമത്തിനും ധാര്‍മ്മികതയ്ക്കും എതിരാണെന്നും നിയമപരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നും സൈബര്‍ ക്രൈം പ്രോസിക്യൂഷന്‍ മേധാവി അഭിപ്രായപ്പെട്ടു.