മനാമ: ഗവണ്‍മെന്റ് അവന്യൂവില്‍ ഗതാഗത നിയന്ത്രണം. ഡ്രെയിനെജ് ജോലികള്‍ക്കായി ഒരു സ്ലോ ലെയ്ന്‍ അടച്ചിടും. പടിഞ്ഞാറോട്ടുള്ള സ്ലോ ലെയ്‌നാണ് അടച്ചിടുകയെന്ന് വര്‍ക്ക്‌സ് മന്ത്രാലയം അറിയിച്ചു. ഇന്ന് മുതല്‍ 20 ദിവസത്തേക്കാണ് നിയന്ത്രണം.
ഗതാഗതത്തിനായി ഒരു ലെയ്ന്‍ തുറന്നുനല്‍കും. എല്ലാവരുടെയും സുരക്ഷയ്ക്കായി എല്ലാ റോഡ് ഉപയോക്താക്കളും ഗതാഗത നിയമങ്ങള്‍ പാലിക്കുകയും അനുസരിക്കുകയും ചെയ്യണമെന്ന് വര്‍ക്ക്‌സ് മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.