മനാമ: മുഹറഖിലും ഹൂറയിലും തീപ്പിടിത്തം. സിവില്‍ ഡിഫന്‍സ് ടീമുകളുടെ വേഗത്തിലുള്ള ഇടപെടല്‍ ദുരന്തത്തിന്റെ വ്യാപ്തി കുറച്ചു. രണ്ട് സംഭവങ്ങളിലും ആര്‍ക്കും പരിക്കില്ല.
മുഹറഖില്‍ ഒരു സ്റ്റോറിന്റെ വെയര്‍ഹൗസിലും ഹൂറയില്‍ ഒരു ഫ്‌ളാറ്റിലുമാണ് തീപ്പിടിത്തമുണ്ടായത്. മുന്‍കരുതലായി സിവില്‍ ഡിഫന്‍സ് ബഹുനില കെട്ടിടത്തില്‍ നിന്ന് താമസക്കാരെ ഒഴിപ്പിച്ചു. തീപ്പിടിത്തം വേഗത്തില്‍ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. രണ്ട് സംഭവങ്ങളുടെയും കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു.