സാറിലെ വാഹനാപകടം; ശിക്ഷക്കെതിരെ പ്രതി അപ്പീല്‍ നല്‍കി

accident

 

മനാമ: സാറില്‍ നടന്ന വാഹനാപകടത്തില്‍ ഒമ്പത് വര്‍ഷം ശിക്ഷക്കപ്പെട്ട പ്രതി ശിക്ഷക്കെതിരെ അപ്പീല്‍ നല്‍കി. അപകടത്തില്‍ ഒരുകുടുംബത്തിലെ മാതാപിതാക്കളും ഒരു കുട്ടിയും മരണപ്പെട്ടിരുന്നു. വിചാരണകളില്‍ 29കാരനായ പ്രതി മനപ്പൂര്‍വമല്ലാത്ത നരഹത്യ, അശ്രദ്ധമായ ഡ്രൈവിങ്, സ്വത്ത് നാശനഷ്ടം, അമിതവേഗം, ലഹരി ഉപയോഗം തുടങ്ങിയ കുറ്റങ്ങളില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.

മദ്യപിച്ച് വാഹനമോടിക്കല്‍, സ്വത്ത് നശിപ്പിക്കല്‍, ക്രിമിനല്‍ അശ്രദ്ധ, മറ്റുള്ളവരുടെ ജീവനും സ്വത്തിനും ഭീഷണി ഉണ്ടാക്കല്‍ തുടങ്ങിയ കുറ്റങ്ങളും പ്രതിക്കെതിരെ ചുമത്തിയിരുന്നു. കൂടാതെ, ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുക, മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുക, അപകടം നടന്ന റോഡിലെ വേഗപരിധിയുടെ 30 ശതമാനത്തിലധികം വേഗത്തില്‍ വാഹനമോടിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്കും ഇയാള്‍ക്കെതിരെ വിധി വന്നിരുന്നു.

വിധി പൂര്‍ത്തിയാക്കിയ ശേഷം പ്രതിയുടെ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് റദ്ദാക്കാനും വാഹനം കണ്ടുകെട്ടാനും ട്രാഫിക് കോടതി ജഡ്ജി ഉത്തരവിട്ടു. രണ്ടാമത്തെ വിചാരണയില്‍ ലഹരി ഉപയോഗത്തിനായി പ്രതി കഞ്ചാവ് കൈവശം വെച്ചിരുന്നുവെന്ന് കണ്ടെത്തി. ഇതിനായി ലോവര്‍ ക്രിമിനല്‍ കോടതിയുടെ ഒന്നാം സര്‍ക്യൂട്ട് മൂന്ന് വര്‍ഷം തടവും 3,000 ദിനാര്‍ പിഴയും ചുമത്തി. അതോടെ തടവ് ഒമ്പത് വര്‍ഷമായി ഉയരുകയായിരുന്നു.

അതേസമയം, അറസ്റ്റ് വാറണ്ടില്ലാതെയാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്നും, കുറ്റകൃത്യത്തില്‍ പിടിക്കപ്പെട്ടിട്ടില്ലെന്നും, ലഹരി ഉപയോഗിച്ചതിന് തെളിവില്ലെന്നുമാണ് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. അപകടം മനപ്പൂര്‍വമല്ലാതെ സംഭവിച്ചതാണെന്നും വാഹനം ഓടിക്കുമ്പോള്‍ അപസ്മാരം ഉണ്ടായതാണ് അപകടകാരണമെന്നും അതിനൊപ്പം വാഹനത്തിന്‍ന്റെ ടയറുകളിലൊന്ന് പൊട്ടിയതിനാല്‍ നിയന്ത്രണം നഷ്ടപ്പെട്ടതാണെന്നും അദ്ദേഹം കോടതില്‍ അറിയിച്ചിരുന്നു. ഓഗസ്റ്റ് 14ന് അപ്പീലുകളില്‍ കോടതി വിധി പുറപ്പെടുവിക്കുമെന്ന് ജഡ്ജിമാര്‍ അറിയിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!