മനാമ: റോഡില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു. പോലീസ് പട്രോളിംഗിനിടെ റോഡില്‍ അബോധാവസ്ഥയില്‍ 42കാരനെ കണ്ടെത്തുകയായിരുന്നു. നാഷണല്‍ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ച യുവാവ് അവിടെ വെച്ച് മരണപ്പെടുകയായിരുന്നു. പ്രസക്തമായ നടപടിക്രമങ്ങള്‍ സ്വീകരിച്ചുവരികയാണെന്ന് ആഭ്യന്തര മന്ത്രാലയം എക്സില്‍ അറിയിച്ചു.