വിമാനത്തിനുള്ളില്‍ പവര്‍ ബാങ്ക് ഉപയോഗിക്കുന്നത് നിരോധിച്ച് എമിറേറ്റ്സ് എയര്‍ലൈന്‍സ്

emirates

ദുബൈ: വിമാനത്തിനുള്ളില്‍ പവര്‍ ബാങ്ക് ഉപയോഗിക്കുന്നത് നിരോധിച്ച് എമിറേറ്റ്സ് എയര്‍ലൈന്‍സ്. ഒക്ടോബര്‍ 1 മുതല്‍ ഈ തീരുമാനം നിലവില്‍ വരും. 100 വാട്ട് ഹവേഴ്‌സില്‍ (watt hours) താഴെ ശേഷിയുള്ള ഒരു പവര്‍ ബാങ്ക് കൈവശം വയ്ക്കാന്‍ അനുമതി നല്‍കുമെങ്കിലും വിമാനത്തിനുള്ളില്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

പവര്‍ ബാങ്കില്‍ അതിന്റെ വാട്ട് ഹവേഴ്‌സ് അടക്കമുള്ള വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കണം. അല്ലെങ്കില്‍ അത് വിമാനത്തിനുള്ളില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ല. പവര്‍ ബാങ്കുകള്‍ സീറ്റ് പോക്കറ്റിലോ മുന്നിലുള്ള സീറ്റിന്റെ അടിയിലുള്ള ബാഗിലോ വയ്ക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.

ലിഥിയം-അയണ്‍ അല്ലെങ്കില്‍ ലിഥിയം-പോളിമര്‍ ബാറ്ററികളാണ് പവര്‍ ബാങ്കുകളില്‍ പ്രധാനമായും ഉപയോഗിക്കുന്നത്. ഇവ ഉപയോഗിച്ച് അമിതമായി ചാര്‍ജ് ചെയ്യുമ്പോള്‍ പവര്‍ ബാങ്കുകള്‍ തീപിടിക്കാനോ, പൊട്ടിത്തെറിക്കാനോ സാധ്യത ഉണ്ടെന്ന് എമിറേറ്റ്സ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ട് വരുന്നതെന്നും അധികൃതര്‍ അറിയിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!