മനാമ: ഐസിഎഫ് ബഹ്റൈന്‍ നടത്തുന്ന ‘തിരുവസന്തം 1500’ മീലാദ് ക്യാമ്പയിന്റെ ഭാഗമായി ഉമ്മുല്‍ ഹസം റീജ്യണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഗസ്ത് 15 മുതല്‍ സെപ്റ്റംബര്‍ 30 വരെ നീണ്ടുനില്‍ക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കുന്നു. മീലാദ് ക്യാമ്പയിന്റെ ഭാഗമായി സ്വാഗതസംഘം രൂപീകരിച്ചു.
സ്വാഗതസംഘം ചെയര്‍മാനായി ഹസ്സാന്‍ മദനി, കണ്‍വീനര്‍ നൗഷാദ് മുട്ടുന്തല, ഫിനാന്‍സ് കണ്‍വീനര്‍ സിറാജ് ഹാജി തല്‍ഹ എന്നിവരെ തിരഞ്ഞെടുത്തു. കൂടാതെ വൈസ് ചെയര്‍മാന്‍മാരായി റസാഖ് ഹാജി, നസ്വീഫ് അല്‍ ഹസനി, സിദ്ദിഖ് മാസ്, ജോയിന്റ് കണ്‍വീനര്‍മാരായി അലി കേച്ചേരി, അഷ്‌കര്‍ താനൂര്‍, മുസ്തഫ പൊന്നാനി, പ്രോഗ്രാം കണ്‍വീനര്‍ നൗഫല്‍ മയ്യേരി, മൗലിദ് സ്റ്റേജ് ഇന്‍ചാര്‍ജ് കബീര്‍ വലിയകത്ത്, ഫുഡ് ഇന്‍ചാര്‍ജ് അസീസ് പൊട്ടച്ചിറ എന്നിവരെ പ്രധാനഭാരവാഹികളായി തിരഞ്ഞെടുത്തു.
ക്യാമ്പയിന്റെ ഭാഗമായി റീജ്യണല്‍ തലത്തിലും യൂണിറ്റുകളിലുമായി നൂറോളം മൗലിദ് സദസ്സുകള്‍, മദ്ഹുറസൂല്‍ പ്രഭാഷണം, ഫാമിലി മീലാദ് മീറ്റ്, കുട്ടികളുടെ കലാപരിപാടികള്‍, മീലാദ് ഫെസ്റ്റ്, മധുര പലഹാര വിതരണം എന്നിവ നടക്കും.
കേരളത്തിന് അകത്തും പുറത്തുമുള്ള പണ്ഡിതന്മാര്‍, അറബി പ്രമുഖര്‍, സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സെപ്റ്റംബര്‍ ആറാം തീയതി രാത്രി 8 മണിക്ക് മ്മുല്‍ ഹസ്സം ബാങ്കോക് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന മദ്ഹുറസൂല്‍ സമ്മേളനത്തില്‍ ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി മുഖ്യാതിഥിയാകും.