മനാമ: ബഹ്റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിനും (ശൂനോയോ) വചന ശുശ്രൂഷയ്ക്കും മുഖ്യ കാര്‍മികത്വം വഹിക്കാന്‍ എത്തിയ മലങ്കര മല്‍പാന്‍ റവ. ഫാദര്‍ ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട് റീശ് കോര്‍ എപ്പിസ്‌കോപ്പയെ കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ ജേക്കബ് തോമസ്, സഹ വികാരി റവ. ഫാദര്‍ തോമസുകുട്ടി പിഎന്‍, ഇടവക ഭാരവാഹികള്‍, ഇടവകാംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
ആഗസ്റ്റ് 10,11,12 തീയതികളില്‍ സന്ധ്യാനമസ്‌കാരം, കത്തീഡ്രല്‍ ക്വയറിന്റെ ഗാന ശ്രുശ്രുഷ തുടര്‍ന്ന് ധ്യാന പ്രസംഗവും ആഗസ്റ്റ് 15ന് രാവിലെ 6.30 ന് പ്രഭാതനമസ്‌കാരവും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും (സുറിയാനി ഭാഷയില്‍) നടക്കുമെന്ന് ട്രസ്റ്റി സജി ജോര്‍ജ്, സെക്രട്ടറി ബിനു മാത്യൂ ഈപ്പന്‍ എന്നിവര്‍ അറിയിച്ചു.