മനാമ: വിശുദ്ധ പ്രവാചകര്‍ മുഹമ്മദ് നബി (സ) യുടെ 1500-ആം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഐസിഎഫ് ഇസാടൗണ്‍ റീജ്യണലിന്റെ കീഴില്‍ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ നടത്തിപ്പിനായി ഫിറോസ് ഖാന്‍ (ചെയര്‍മാന്‍), മുഹമ്മദ് റാഷിദ് ഫാളിലി (വൈസ് ചെയര്‍മാന്‍), മുഹമ്മദ് ബഷീര്‍ അസ്ലമി (ജനറല്‍ കണ്‍വീനര്‍), അബ്ദുല്ല വള്ള്യാട് (ജോയിന്റ് കണ്‍വീനര്‍), മഹ്‌മൂദ് വയനാട് (ഫൈനാന്‍സ് സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തിലായി 51 അംഗ സ്വാഗത സംഘം രൂപീകരിച്ചു.
മദ്ഹു റസൂല്‍ പ്രഭാഷണം, പ്രവാചക പ്രകീര്‍ത്തന സദസ്സുകള്‍, പ്രഭാത പ്രകീര്‍ത്തന സദസ്സുകള്‍, സഹോദര സമുദായ സുഹൃത്തുക്കള്‍ക്കായുള്ള സ്‌നേഹ സംഗമങ്ങള്‍, ഫാമിലി മീലാദ് സദസ്സുകള്‍, യൂണിറ്റ് മീലാദ് സമ്മേളനങ്ങള്‍, മീലാദ് ഫെസ്റ്റ്, പൊതു സമ്മേളനം തുടങ്ങി വിവിധ പരിപാടികളാണ് കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്നത്.
സപ്തംബര്‍ 4ന് നടക്കുന്ന മദ്ഹു റസൂല്‍ സംഗമത്തില്‍ പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ഇബ്രാഹീം സഖാഫി പുഴക്കാട്ടിരി മുഖ്യ പ്രഭാഷണം നടത്തും. സ്വാഗത സംഘം രൂപീകരണത്തില്‍ ഉസ്മാന്‍ സഖാഫി അദ്ധ്യക്ഷത വഹിച്ചു. സികെ അഹമ്മദ് ഹാജി, ബഷീര്‍ ആവള, മുഹമ്മദ് അലി കൊടുവള്ളി, അബ്ദുല്‍ ജലീല്‍ തലശേരി, ഫൈസല്‍ എറണാകുളം, മിദ്‌ലാജ് വടകര എന്നിവര്‍ നേതൃത്വം നല്‍കി.