മനാമ: എറണാകുളം അങ്കമാലി കറുകുറ്റി സ്വദേശി ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി. സാജോ ജോസ് (51) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചവിശ്രമത്തിന് റൂമിലെത്തിയ ജോസിനെ വൈകീട്ടും കാണാതായതിനെ തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ചെത്തുകയായിരുന്നു.
അബോധാവസ്ഥയിൽ കണ്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബഹ്റൈനിൽ സ്വന്തമായി ബിസിനസ് ചെയ്യുകയാണ്. മാതാവ്: ഷീല. ഭാര്യ: ബബിത. മകൻ: അലക്സ്. സഹോദരൻ: ജോജോ.