മനാമ: സ്ലോവേനിയയിൽ നിന്നും ബഹ്‌റൈനിലേക്ക് കഞ്ചാവ് ഇറക്കുമതി ചെയ്ത അഭിഭാഷകന് 10 വർഷം തടവ് ശിക്ഷ. 27കാരനായ സൗദി പൗരനാണ് ശിക്ഷിക്കപ്പെട്ടത്. വില്പന നടത്താൻ വേണ്ടിയാണ് യുവാവ് കഞ്ചാവ് ഇറക്കുമതി ചെയ്തതെന്ന് ഹൈ ക്രിമിനൽ കോടതിയുടെ ഉത്തരവിൽ പറയുന്നു.
സ്വകാര്യ ഉപയോഗത്തിനായി പ്രീഗബാലിൻ (ലിറിക്ക) കൈവശം വെച്ചെന്ന കുറ്റവും യുവാവിനെതിരെ ചുമത്തിയിട്ടുണ്ട്. മയക്കുമരുന്ന് ഉപയോഗിച്ചതിന് മറ്റൊരു സൗദി പൗരനെയും യുവാവിനൊപ്പം അറസ്റ്റ് ചെയ്തിട്ടുണ്ട്. മയക്കുമരുന്ന് വിൽപ്പനയിൽ പങ്കാളിയല്ലാത്തതിനാൽ ഇയാളെ ആറ് മാസം തടവിന് ശിക്ഷിച്ചു.