മനാമ: കൊല്ലം പ്രവാസി അസോസിയേഷന്‍ ചില്‍ഡ്രന്‍സ് വിങ്ങിന്‍റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി ഏകദിന സമ്മര്‍ ക്യാമ്പ് സംഘടിപ്പിച്ചു. സല്‍മാബാദ് അല്‍ ഹിലാല്‍ ആശുപത്രി ഓഡിറ്റോറിയത്തില്‍ നടന്ന ക്യാമ്പില്‍ നിരവധി കുട്ടികള്‍ പങ്കെടുത്തു. രാവിലെ 9 മണി മുതല്‍ ആരംഭിച്ച ക്യാമ്പ് വൈകിട്ട് 5 മണിക്ക് സമാപിച്ചു.
കളറിംഗ്, ക്രാഫ്റ്റ്, വിനോദ മത്സരങ്ങള്‍, ക്വിസ്സ്, സൂമ്പ ഡാന്‍സ്, സ്പെല്ലിംഗ് മത്സരം, സൃഷ്ടിയിലെ കുട്ടികള്‍ അവതരിപ്പിച്ച സംഗീത സദസ്സ്, കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി പേരന്‍റിംഗ് എന്ന വിഷയത്തില്‍ ബോധവല്‍കരണം തുടങ്ങി വിനോദവും വിജ്ഞാനവും സമന്വയിപ്പിച്ചു നടത്തിയ ഈ വര്‍ഷത്തെ ക്യാമ്പ് കുട്ടികള്‍ക്ക് വേറിട്ടനുഭമായി. ക്യാമ്പില്‍ വിനു ക്രിസ്റ്റി, അഞ്ജലി രാജ്, മസീറ നജാഹ് തുടങ്ങിയവര്‍ വിവിദ സെഷനുകള്‍ കൈകാര്യം ചെയ്തു.
വൈകിട്ട് ചില്‍ഡ്രന്‍സ് വിങ് കോഓര്‍ഡിനേറ്റര്‍ ജോസ് മങ്ങാടിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന സമാപന സമ്മേളനം കൊല്ലം പ്രവാസി അസോസിയേഷന്‍ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ചില്‍ഡ്രന്‍സ് പാര്‍ലമെന്‍റ് സ്പീക്കര്‍ രെമിഷ സ്വാഗതം നടത്തിയ സമ്മേളനത്തില്‍ ചില്‍ഡ്രന്‍സ് വിങ് കണ്‍വീനര്‍ നിസാര്‍ കൊല്ലം ആമുഖ പ്രഭാഷണം നടത്തി. സാംസ്കാരിക പ്രവര്‍ത്തകന്‍ പ്രതീപ് പത്തേരി മുഖ്യപ്രഭാഷണം നടത്തി സംസാരിച്ചു. തുടര്‍ന്ന് കെപിഎ ജനറല്‍സെക്രട്ടറി പ്രശാന്ത് പ്രബുദ്ധന്‍, ട്രഷറര്‍ മനോജ് ജമാല്‍, സെക്രട്ടറി അനില്‍ കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. കോഓര്‍ഡിനേറ്റര്‍ അനൂപ് തങ്കച്ചന്‍ ചടങ്ങിനു നന്ദി അറിയിച്ചു.
ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍ക്കുള്ള ട്രോഫിയും ബെസ്റ്റ് ക്യാമ്പ് പെര്‍ഫോര്‍മാര്‍ക്ക് അല്‍ ഹിലാല്‍ നല്‍കിയ സൗജന്യ ദന്തല്‍ ക്ലീനിംഗ് വൗച്ചറും സമ്മേളനത്തില്‍ വിതരണം ചെയ്തു. കൂടാതെ ഒരു മാസത്തേക്കുള്ള സൗജന്യ കണ്ണ് പരിശോധന വൗച്ചര്‍, കുടികള്‍ക്കുള്ള സൗജന്യ മെഡിക്കല്‍ പരിശോധന കൂപ്പണ്‍ എന്നിവയുടെ വിതരണവും നടന്നു. രാവിലെ മുതല്‍ രക്ഷിതാക്കല്‍ക്കായി നടന്ന സൗജന്യ മെഡിക്കല്‍ ചെക്കപ്പിന് നിരവധി പേര്‍ പങ്കെടുത്തു.
കൊല്ലം പ്രവാസി അസോസിയേഷന്‍ ചില്‍ഡ്രന്‍സ് വിങ് കണ്‍വീനര്‍ നിസാര്‍ കൊല്ലം, കോഓര്‍ഡിനേറ്റര്‍മാരായ ജോസ് മാങ്ങാട് അനൂപ് തങ്കച്ചന്‍, സിസി അംഗം ലിനീഷ് പി ആചാരി, പ്രവാസശ്രീ അംഗങ്ങളായ പ്രതിഭ അനില്‍, ഷാമില ഇസ്മയില്‍, ചില്‍ഡ്രന്‍സ് പാര്‍ലമെന്‍റ് സ്പീക്കര്‍ രെമിഷ, കള്‍ച്ചറല്‍ മിനിസ്റ്റര്‍ ദേവിക അനില്‍, ചില്‍ഡ്രന്‍സ് പാര്‍ലമെന്‍റ് കോഓര്‍ഡിനേറ്റര്‍ ശ്രീസന്തോഷ്, കെപിഎ എസ്.സി, സിസി, ഡിസി, പ്രവാസശ്രീ അംഗങ്ങളായ പ്രതിഭ അനില്‍, ഷ്യാമില ഇസ്മായീല്‍, ജ്യോതി പ്രമോദ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.