മനാമ: ബഹ്റൈന്‍ കേരളീയ സമാജം കുട്ടികളുടെ വിഭാഗത്തിന്റെ ഇന്‍ഡക്ഷന്‍ ഏഴാം തീയതി കേരളീയ സമാജത്തില്‍ നടന്നു. ചില്‍ഡ്രന്‍സ് വിങ്ങിന്റെ പുതിയ കമ്മിറ്റി പ്രവര്‍ത്തന ഉദ്ഘാടനവും ചില്‍ഡ്രന്‍സ് വിങ്ങിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ ഇന്‍ഡക്ഷനും ചലച്ചിത്ര സംവിധായകന്‍ കമല്‍ നിര്‍വഹിച്ചു. ചടങ്ങില്‍ കമലിന് മൊമെന്റോ നല്‍കിയും പൊന്നാട അണിയിച്ചും ബഹ്റൈന്‍ കേരളീയ സമാജം ആദരിച്ചു.
ഹരീഷ് മേനോന്‍ സംവിധാനവും ഫിറോസ് തിരുവത്ര രചനയും നിര്‍വഹിച്ച കുട്ടികളുടെ നാടകം ‘ലിറ്റില്‍ പുല്‍ഗ’ പ്രമേയത്തിലെ പുതുമ കൊണ്ടും അവതരണത്തിലെ വ്യത്യസ്തത കൊണ്ടും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി. സനല്‍ കുമാര്‍ ചാലക്കുടി, ആഷിഖ് അലി, ശ്രീജിത്ത് ഫെറോക് എന്നിവര്‍ ഏകോപിപ്പിച്ച് ചില്‍ഡ്രന്‍സ് വിങ്ങിലെ കുട്ടികള്‍ കമല്‍ ട്രിബ്യൂട്ട് സോങ് അവതരിപ്പിച്ചു. പ്രിയംവദ, ഇഷ ആഷിക്, പുണ്യ ഷാജി, അലന്‍ റെജി, അലിന്‍ ബാബു എന്നിവര്‍ ട്രിബ്യൂട്ട് സോങ്ങില്‍ പങ്കെടുത്തു.
ഹാഷിം ചാരുമൂടിന്റെ സംവിധാനത്തില്‍ ചില്‍ഡ്രന്‍സ് വിങ്ങിലെ ചെറിയ കുട്ടികള്‍ അവതരിപ്പിച്ച സിനി ടോക്ക് ശ്രദ്ധേയമായി. ആലാപ് ശ്രീജിത്ത്, ദുര്‍ഗ്ഗാ ലിജിന്‍, ഇശല്‍ മെഹര്‍ ഹാഷിം, സൃഷ്ടി ശ്രീജിത്ത്, ശ്രീകേഷ് ശ്രീജിത്ത്, നവതേജ് റിജിന്‍, ധ്രുവദ് ഷിജു, നിഹാര പ്രസാദ്, ആബേല്‍ ടോം അനീഷ് എന്നിവര്‍ സിനി ടോക്കില്‍ പങ്കെടുത്തു. ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പിവി രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ സ്വാഗതം പറഞ്ഞു.
ചില്‍ഡ്രന്‍സ് വിങ്ങ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട അയാന സുജിത്, സെക്രട്ടറി പ്രിയംവദ എന്‍എസ് എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. പ്രോഗ്രാം കണ്‍വീനര്‍ അഭിലാഷ് വെള്ളുക്കൈ നന്ദി അറിയിച്ചു. പ്രോഗ്രാം വന്‍ വിജയമാക്കുന്നതില്‍ പങ്കുവഹിച്ച എല്ലാവരോടും വൈസ് പ്രസിഡന്റ് ദിലീഷ് കുമാര്‍ നന്ദി അറിയിച്ചു.