മനാമ: ‘തിരുവസന്തം 1500’ എന്ന ശീര്‍ഷകത്തില്‍ ഐസിഎഫ് ബഹ്‌റൈന്‍ നടത്തുന്ന മീലാദ് കാമ്പയിന്റെ ഭാഗമായി ഐസിഎഫ് റിഫ റീജ്യണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 15 മുതല്‍ സെപ്റ്റംബര്‍ 30 വരെ നീണ്ടുനില്‍ക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികള്‍ ആസൂത്രണം ചെയ്തു. കാമ്പയിന്‍ വിജയകരമായ നടത്തിപ്പിന് വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.
സ്വാഗതസംഘം ചെയര്‍മാനായി റഫീഖ് ലത്വീഫി വരവൂര്‍, ജനറല്‍ കണ്‍വീനര്‍ ശംസുദ്ദീന്‍ സുഹ്‌രി, ഫിനാന്‍സ് കണ്‍വീനര്‍ ഇര്‍ഷാദ് ആറാട്ടുപുഴ എന്നിവരെ തിരഞ്ഞെടുത്തു. വൈസ് ചെയര്‍മാന്‍ സുല്‍ഫിക്കര്‍ അലി, വര്‍ക്കിംഗ് കണ്‍വീനര്‍ ആസ്വിഫ് നന്തി, സ്റ്റേജ് ഡക്കറേഷന്‍ കണ്‍വീനര്‍ നാസര്‍ സാഫറ, മീഡിയ കണ്‍വീനര്‍ സുഫൈര്‍ സഖാഫി അല്‍ ഫലാഹി, ഫുഡ്&സ്വീകരണ കണ്‍വീനര്‍ ഉമര്‍ഹാജി പെരുമ്പടപ്പ്, വോളണ്ടിയര്‍ കണ്‍വീനര്‍ അബ്ദുല്‍ ജലീല്‍ ഹാജി, മെമ്പര്‍മാര്‍ ഉസ്മാന്‍ സുലൈമാന്‍, അഫ്‌സല്‍ ആലപ്പുഴ, അഫസല്‍ എറണാകുളം, ജമാല്‍ മൂടാടി, ശമീര്‍ സഖാഫി, ലുഖ്മാന്‍ ഹാജിയാത്ത്, താരീഖ് അന്‍വര്‍, മഹ്‌മൂദ് സുലൈമാന്‍, ഫാഇസ് സല്ലാഖ്, സിദ്ധീഖ്ഹാജി എന്നിവരെയും തെരഞ്ഞെടുത്തു.
കാമ്പയിന്റെ ഭാഗമായി റീജിയന്‍ തലത്തിലും യൂണിറ്റുകളിലുമായി മൗലിദ് സദസ്സുകള്‍, മദ്ഹുറസൂല്‍ പ്രഭാഷണം, ഫാമിലി മീലാദ് മീറ്റ്, കുട്ടികളുടെ കലാപരിപാടികള്‍, മീലാദ് ഫെസ്റ്റ്, മധുരപലഹാര വിതരണം എന്നിവ നടത്തും. വിവിധ പരിപാടിയില്‍ കേരളത്തിനകത്തും പുറത്തുമുള്ള പണ്ഡിതന്മാര്‍, അറബി പ്രമുഖര്‍, സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സെപ്റ്റംബര്‍ 12 ന് രാത്രി എട്ടിന് സനദ് ബാബാ സിറ്റി ഹാളില്‍ നടക്കുന്ന മദ്ഹുറസൂല്‍ സമ്മേളനത്തില്‍ ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി മുഖ്യാതിഥിയായിരിക്കും.